പഠിക്കാനും യാത്രയ്ക്കും, എന്തിന് പൊലീസില്‍ പരാതി നല്‍കാന്‍ പോലും സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട

വാഹനം ഓടിക്കന്‍ അനുവാദം ഇല്ല എന്നതിന് പുറമെ ചികിത്സ തേടുന്നതിന് വരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം ആവശ്യമായിരുന്നു
പഠിക്കാനും യാത്രയ്ക്കും, എന്തിന് പൊലീസില്‍ പരാതി നല്‍കാന്‍ പോലും സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട

സ്ത്രീ സ്വാതന്ത്ര്യത്തെ ചങ്ങലക്കെട്ടില്‍ കുരുക്കിയിട്ടിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി അറേബ്യയെങ്കില്‍ ഇപ്പോള്‍ കാര്യങ്ങളാകെ മാറുകയാണ്. പഠനം, സഞ്ചാരം എന്നുമുതല്‍ പൊലീസില്‍ പരാതി നല്‍കുന്നതില്‍ ഉള്‍പ്പെടെ സ്ത്രീയ്ക്ക് പുരുഷന്റെ അനുവാദം തേടേണ്ടതില്ലെന്നാണ് സൗദി രാജാവ് ഉത്തരവിട്ടിരിക്കുന്നത്. 

വാഹനം ഓടിക്കന്‍ അനുവാദം ഇല്ല എന്നതിന് പുറമെ ചികിത്സ തേടുന്നതിന് വരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം ആവശ്യമായിരുന്നു. എന്നാലിപ്പോള്‍ സര്‍ക്കാര്‍ സേവനങ്ങളായ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് പുരുഷന്റെ അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയതായാണ് പ്രാദേശിയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. 

സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന രക്ഷകര്‍തൃത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് തുടക്കം കുറിക്കാന്‍ സാഹായിക്കുമെന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മഹാ അക്കീല്‍ പറയുന്നു. 

സ്ത്രീകളെ കൂടുതലായും വര്‍ക്ക് ഫോഴ്‌സിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കമാണ് സല്‍മാന്‍ രാജാവിന്റെ ഈ ഉത്തരവിന് പിന്നിലെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. എണ്ണയെ മാത്രം കേന്ദ്രീകരിച്ചുള്ള സമ്പദ് വ്യവസ്ഥയില്‍ നിന്നും മാറ്റി വ്യത്യസ്ഥ മേഖലയെ ശക്തിപ്പെടുത്തി സമ്പദ് വ്യവസ്ഥയെ വളര്‍ത്താനാണ് നീക്കം. 

2011ല്‍ സര്‍ക്കാര്‍ അഡൈ്വസറിയായ ഷുര കൗണ്‍സിലിലേക്ക് വനിതകളെ നിയോഗിച്ച് അബ്ദുള്ള രാജാവായിരുന്നു വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുള്ള പ്രവണതയ്ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ സൗദിയിലെ സ്ത്രീകള്‍ക്ക് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അനുവദിച്ചതിന് പുറമെ,  2012ലെ ഒളിമ്പിക്‌സില്‍ മത്സരിക്കാനും അനുവദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com