ഉപരോധത്തിനെതിരെ പ്രതിരോധം തീര്‍ത്ത് മെയ്ഡ് ഇന്‍ ഖത്തര്‍

ഉപരോധതേതിനെതിരെപ്രതിരോധം തീര്‍ത്ത് ഖത്തര്‍ പുറത്തിറക്കിയ സ്വദേശി ഉത്പന്നങ്ങള്‍ തരംഗമാകുന്നു
ഉപരോധത്തിനെതിരെ പ്രതിരോധം തീര്‍ത്ത് മെയ്ഡ് ഇന്‍ ഖത്തര്‍

പരോധതേതിനെതിരെപ്രതിരോധം തീര്‍ത്ത് ഖത്തര്‍ പുറത്തിറക്കിയ സ്വദേശി ഉത്പന്നങ്ങള്‍ തരംഗമാകുന്നു.പ്രാദേശിക ഫാം ഉല്‍പ്പന്നങ്ങള്‍ മുതല്‍ സോപ്പ് വരെ ഖത്തറില്‍ നിര്‍മ്മിച്ചത് വാങ്ങിയാണ് സ്വദേശികളും വിദേശികളും രാജ്യത്തെ പ്രതിന്ധിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുന്നത്. 

പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ചില അവശ്യവസ്ഥുക്കള്‍ ദുബൈ,സൗദി എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഖത്തറലില്‍ എത്തിയിരുന്നത്. എന്നാല്‍ ഉപരോധത്തെത്തുടര്‍ന്ന അതിര്‍ത്തി അടച്ചതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ പിറ്റേദിവസം തന്നെ നാല് കാര്‍ഗോ വിമാനങ്ങളില്‍  ഉപരോധമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് പാലെത്തിച്ചാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിച്ചത്. 

പ്രാദേശിക ഉത്പ്പന്നങ്ങള്‍ സുലഭമായി ലഭിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ പരസ്യപ്പെടുത്തി. ഈ ഉത്പ്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള ഭരണരകൂടത്തിന്റെ ആഹ്വാനം ജനങ്ങള്‍ ഒരേമനസ്സോടെ സ്വീകരിക്കുകയായിരുന്നു.  തങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നാണ് മലയാളികള്‍ അടക്കമുള്ള ഖത്തര്‍ വാസികളുടെ ഉറപ്പ്. ഞാന്‍ ഖത്തറിനൊപ്പം, ഖത്തര്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നു തുടങ്ങിയ ഹാഷ് ടാഗ് ക്യാമ്പയിനുകള്‍ വഴി സ്വദേശി ക്യാമ്പയിന്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാനാണ് ജനങ്ങളുടേയും സര്‍ക്കാരിന്‍രെയും ഇപ്പോഴത്തെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com