ഖത്തര്‍ അയല്‍ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കുവൈറ്റ്

ഇപ്പോഴുള്ള പ്രതിസന്ധി 2022ലെ  ലോകകപ്പിനെ  ഒരുതരത്തിലും ബാധിക്കുകയില്ല എന്ന് ഫിഫ വ്യക്തമാക്കി
ഖത്തര്‍ അയല്‍ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കുവൈറ്റ്

ദോഹ: അയല്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്താനിടയായ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ സന്നദ്ധമാണെന്ന് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈറ്റ് അറിയിച്ചു. അയല്‍ രാജ്യങ്ങളുടെ ഉത്കണ്ഠകള്‍ കേള്‍ക്കാന്‍ ഖത്തര്‍ തയ്യാറാണെന്ന് കുവൈറ്റ് പറഞ്ഞു. മധ്യസ്ഥശ്രമങ്ങള്‍ക്കായി സൗദി, യു എ ഇ, ഖത്തര്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം കുവൈറ്റിന്റെ ആദ്യ പ്രതികരണമാണ് ഇന്നലെ നടത്തിയത്.കുവൈറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതിനിടെ ഗള്‍ഫ് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടു.

എന്നാല്‍ഇപ്പോഴുള്ള പ്രതിസന്ധി 2022ലെ  ലോകകപ്പിനെ  ഒരുതരത്തിലും ബാധിക്കുകയില്ല എന്ന് ഫിഫ വ്യക്തമാക്കി. ഒമാനും ഇറാനും ഖത്തറിന് ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും നല്‍കി സഹായിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് കാര്‍ഗോ വിമാനങ്ങളിലും ഒമാനില്‍ നിന്ന് കപ്പലിലുമാണ് സാധനങ്ങള്‍ എത്തിച്ചത്. 

ഖത്തറിലെ ജീവകാരുണ്യ സംഘടനകളെവരെ ഉള്‍പ്പെടുത്തി ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഭീകരപട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത് ഖത്തര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.ഖത്തര്‍ ഹമാസിനെ സഹായിക്കുന്നുവെന്നാണ് ഇവരുടെ ശക്തമായ മറ്റൊരു ആരോപണം.എന്നാല്‍ ഹമാസ് തീവ്രവാദ സംഘടനയല്ല എന്നും പ്രതിരോധ സംഘമാണെന്നും തങ്ങള്‍ പലസ്ഥീന്‍ ജനതയെയാണ് സഹായിക്കുന്നത് എന്നും ഖത്തര്‍ അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com