ഖത്തര്‍ തീവ്രവാദത്തിന് ഫണ്ട് നല്‍കുന്നുവെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്ത്

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്തെത്തിയത് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്
ഖത്തര്‍ തീവ്രവാദത്തിന് ഫണ്ട് നല്‍കുന്നുവെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്ത്

ദോഹ: ഖത്തറിന് മേലെ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ തുടരുന്നതിനിടെ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്തെത്തി. ഖത്തര്‍ നാവികസേനയുമായി സംയുക്ത അഭ്യാസത്തിനാണ് അമേരിക്കന്‍ കപ്പലുകള്‍ എത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ വലിയതോതില്‍ തീവ്രവാദത്തിന് ഫണ്ട് നല്‍കുന്നുണ്ട് എന്ന് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ നാവികസേന സൈനിക അഭ്യാസത്തിന് ഖത്തര്‍ തീരത്ത് എത്തിയിരിക്കുന്നത്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണുള്ളത്. 

അമേരിക്കയില്‍ നിന്നും 15 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങല്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പിട്ട അതേദിവസം തന്നെയാണ് അമേരിക്കന്‍ കപ്പലുകള്‍ ഖത്തര്‍ തീരത്ത് എത്തിയിരിക്കുന്നത്. ഖത്തറും സൗദിയും യുഎഇയും ഈജിപ്തും തമ്മിലുള്ള പ്രതിസന്ധിക്ക് അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്തെത്തിയത് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com