സൗദിയില്‍ പെട്രോളിന് വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത 

വില 30 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ പെട്രോളിന് വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത 

റിയാദ്: സൗദി അറേബ്യയില്‍  ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യാത. വില 30 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്രോളിനും ഡീസലിനും ജൂലൈ മുതല്‍ വില വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതായി റോയിട്ടേഴസ് റിപ്പോര്‍ട്ട്  ചെയ്യുന്നു. രാഷ്ട്രത്തിന്റെ മുഖ്യവരുമാന സ്രോതസ്സായ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്  പ്രദേശികമായി  വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സൗദി വിഷന്‍ 2030ന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2015 ഡിസംബറിലാണ് സൗദിയില്‍ അവസാനമായി പെട്രോളിന് വില വര്‍ദ്ധിപ്പിച്ചത്. 45 ഹലലായിരുന്ന ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോള്‍ 75 ഹലലയാക്കിയും ഒക്ടീന്‍ 95 ഇനത്തിലുള്ളത് 60 ഹലലയില്‍ നിന്ന് 90 ഹലലയായും അന്ന് വര്‍ദ്ധിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com