തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദോഹ തൊഴില്‍ മന്ത്രാലയം

രാജ്യത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികളുടെ  അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിര്‍ദേശമാണ് മന്ത്രാലയയം പുറപ്പെടുവിച്ചിരിക്കുന്നത്
തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദോഹ തൊഴില്‍ മന്ത്രാലയം

ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ അടിയന്തിരമായി  റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദോഹ തൊഴില്‍ മന്ത്രാലയം. രാജ്യത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികളുടെ  അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിര്‍ദേശമാണ് മന്ത്രാലയയം പുറപ്പെടുവിച്ചിരിക്കുന്നത്. 

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നിയമപ്രകാരമുള്ള അവകാശം സംരംക്ഷിക്കപ്പെടണമെന്നും എന്നാല്‍ അവയിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നുള്ള നയമാണ് മന്ത്രാലയത്തിനുള്ളത്. അതേസമയം പുതിയ തൊഴില്‍ നിയമപ്രകാരം പ്രവാസി തൊഴിലാളികളുടെ അവകാശത്തെയും ചുമതലകളേയും കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്.
 
ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിനാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്.  അതിനൊപ്പം തൊഴില്‍പരമായ  വിവിധ പരാതികള്‍  തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. നേരിട്ട് സമര്‍പ്പിക്കണമെന്നുള്ളവര്‍  മന്ത്രാലയത്തിന്റെ ആസ്ഥാനത്തോ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13 ലെ ശാഖയിലോ നേരിട്ട്  എത്തണമെന്നും ട്വിറ്റര്‍ അക്കൗണ്ടില്‍ അധികൃതര്‍  വ്യക്തമാക്കിയിട്ടുണ്ട്. 
 മന്ത്രാലയത്തിന്റെ പരിധിയിലല്‍പ്പെടുന്ന വിഷയമാകണം പരാതിയില്‍ ഉള്‍പ്പെടേണ്ടത്.  മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ തല ഓഫീസില്‍  പ്രത്യേക അപേക്ഷാ ഫോമിലാണ്  പരാതി നല്‍കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com