യു.എ.ഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് 

യു.എ.ഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് 

വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടക്കേണ്ടിവരും

അബുദാബി:വരുമാനക്കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഭൂമി കെട്ടിട ഉടമകള്‍ക്കും യുഎഇയില്‍ അഞ്ചു ശതമാനം മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്)ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണകടം കരട് നിയമം നടപ്പിലാക്കും. 

ഭരണകൂടത്തിന് നികുതി വഴി കൂടുതല്‍ വരുമാനം ഉറപ്പാക്കാനുള്ള നിയമമാണ് ഇുപ്പോള്‍ നടപ്പിലാക്കുന്നത്. 2018 ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടക്കേണ്ടിവരും. കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുന്നവരും വാറ്റിന്റെ പരിധിയില്‍ വരും. അതിനാല്‍, രാജ്യത്തെ കെട്ടിട വാടക 2018 ജനുവരി മുതല്‍ വര്‍ധിക്കാന്‍ ഇടയാകും.നിലവില്‍ നാലര ലക്ഷം സ്വകാര്യ കമ്പനികളാണ് യുഎഇയില്‍ ഉള്ളത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com