കോഴിക്കോട്: ദക്ഷിണേഷ്യയിലേക്കുള്ള സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ എയര്‍ലൈന്‍സ് സലാല- കോഴിക്കോട് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുക. എല്ലാ ദിവസവും സര്‍വ്വീസുകള്‍ ഉണ്ടാകും. ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാന്‍ സമയം 9.15 ന് സലാലയില്‍ തിരിച്ചെത്തും. ബോയിങ് 737800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇതിനു പുറമെ, കോഴിക്കോട്മസ്കറ്റ് സര്‍വീസ് ഫെബ്രുവരി മുതല്‍ ദിവസേന രണ്ടു തവണയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ