ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കുവൈറ്റില്‍ ഇനിമുതല്‍ പ്രത്യേക സെല്‍

.കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്
ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കുവൈറ്റില്‍ ഇനിമുതല്‍ പ്രത്യേക സെല്‍

കുവൈറ്റ് സിറ്റി: ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ കുവൈറ്റ് പ്രത്യേക സെല്‍ രൂപീകരിക്കുന്നു. നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ എന്ന പേരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി.കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവര സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യലാണ് നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിെന്റ  പ്രധാനലക്ഷ്യം. വിവരശേഖരണം, കൈമാറ്റം എന്നിവ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്ന സര്‍ക്കാര്‍ നിലപാടിെന്റ ഭാഗമായാണ് സൈബര്‍ സുരക്ഷാ കേന്ദ്രം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതെന്ന് മന്ത്രിസഭാ വൃത്തങ്ങള്‍ അറിയിച്ചു.  കുട്ടികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് സുരക്ഷിതരാക്കുക, സാമൂഹിക മാധ്യമങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ച്  ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആഭ്യന്തരമന്ത്രാലയം പ്രത്യേകസമ്മേളനം ആരംഭിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതിനെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എന്‍.ജി.ഒകള്‍ക്കും പത്ര ദൃശ്യമാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com