എണ്ണയിതര മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ പുതിയ നിയമവുമായി ഒമാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd May 2017 04:35 PM |
Last Updated: 03rd May 2017 04:35 PM | A+A A- |

മസ്കറ്റ്: സര്‍ക്കാറിന് കൂടുതല്‍ വരുമാനം ലഭ്യമാക്കുന്ന തരത്തില്‍ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചു. പുതിയ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ മാനവ വിഭവശേഷി വകുപ്പ് വ്യക്തമാക്കി. പുതിയ നിയമത്തിന്റെ രൂപകല്‍പന പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മാനവ വിഭവശേഷി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. തന്‍ഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍നിയമം പരിഷ്‌കരിക്കുന്നത്.
എണ്ണ, പ്രകൃതിവാതക മേഖലയ്ക്ക് പുറമെ സര്‍ക്കാറിന് വരുമാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപവത്കരിക്കുകയാണ് തന്‍ഫീദ് പഠനത്തില്‍ ലക്ഷ്യമാക്കിയത്. പരിഷ്‌കരിക്കേണ്ടതും പുതുതായി ഉള്‍പ്പെടുത്തേണ്ടതുമായ തൊഴില്‍ നിയമങ്ങളെക്കുറിച്ച് റോയല്‍ ഒമാന്‍ പൊലീസും
മാനവവിഭവ ശേഷി മന്ത്രാലയവും പരിശോധന നടത്തിയതിനുശേഷമാണ് ഇവ നടപ്പാക്കാനിരിക്കുന്നത്.മന്ത്രാലയത്തിന് കീഴിലെ നിയമവിദഗ്ധര്‍ അടങ്ങിയ പ്രത്യേകസമിതിയാണ് പുതിയ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്.