സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് ചിറകൊരുക്കി ആംനെസ്റ്റി; 20,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് ചിറകൊരുക്കി ആംനെസ്റ്റി; 20,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

റിയാദ്: വിസാ കാലാവധി തീര്‍ന്നവരും, അനധികൃതമായി താമസിക്കുന്നവരുമടക്കം സൗദിയില്‍ കുടുങ്ങിക്കഴിയുന്ന ഇന്ത്യക്കാരുടെ നാട്ടിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയ്ക്ക് ചിറകൊരുക്കി ആനെസ്റ്റി ഇന്റര്‍നാഷണല്‍. സൗദി ഭരണകൂടവും ആംനെസ്റ്റി ഇന്റര്‍നാഷണലും തമ്മിലുള്ള സമവായത്തിന്റെ ഭാഗമായി അടുത്ത 90 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താനുള്ള അനുമതിയാണ് സൗദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ആംനെസ്റ്റി സ്‌കീമിന് കീഴില്‍ നാട്ടിലേക്ക് വരാനായി തിങ്കളാഴ്ച വരെ 20,321 അപേക്ഷകളാണ് ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിട്ടുള്ളതെന്ന് എംബസി കൗണ്‍സിലര്‍ അനില്‍ നൗട്ടിയാല്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷകരില്‍ കൂടുതലും.

ആനെസ്റ്റി സ്‌കീം അനുസരിച്ച്  ഇന്ത്യക്കാര്‍ക്കായി മാത്രം സൗദി വിടുന്നതിന് പ്രത്യേക കേന്ദ്രം തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി സൗദിയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എക്‌സിറ്റ് വിസയും പാസ്‌പോര്‍ട്ടും സൗദി സര്‍ക്കാര്‍ നല്‍കുമ്പോള്‍ വിമാന ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ സ്വയം വഹിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com