മധ്യപൂര്‍വമേഖല ആണവവിമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തര്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 05th May 2017 02:41 PM |
Last Updated: 05th May 2017 06:34 PM | A+A A- |

ദോഹ: മധ്യപൂര്‍വമേഖല ആണവവിമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തര്‍. ആണവായുധവിരുദ്ധ സഖ്യത്തിന്റെ അവലോകന സമ്മേളനത്തിലാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ് അലി ബിന്‍ ജാസിം ഇത് പറഞ്ഞത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ആണവസംവിധാനങ്ങളും സൗകര്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കണം. ആണവായുധ വിമുക്തലോകം എന്ന പ്രമേയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു,അദ്ദേഹം പറഞ്ഞു.ആണവായുധങ്ങള്‍ക്കെതിരേ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെയും ഖത്തര്‍ പ്രതിനിധി അഭിനന്ദിച്ചു.