ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സൗദി തീരത്ത്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 17th May 2017 12:37 PM |
Last Updated: 17th May 2017 03:50 PM | A+A A- |

ജിദ്ദ:ആഫ്രിക്കന്‍ തീരങ്ങളില്‍ വിന്യസിക്കാനുള്ള ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ എത്തി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നാവികബന്ധം ഊഷ്മളമാക്കുന്ന പരിപാടികളുമായി സഹകരിക്കാനാണ് കപ്പലുകള്‍ എത്തിയിരിക്കുന്നത്. സംയുക്ത പരിശീലനങ്ങളും മറ്രും സംഘടിപ്പിക്കുന്നുണ്ട്. അഡ്മിറല്‍ ആര്‍ ബി.പണ്ഡിറ്റിെന്റ നേതൃത്വത്തിലുളള നാവികസേനയാണ് കപ്പലുകളിലുള്ളത്. എ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തൃശൂല്‍, ഐ.എന്‍.എസ് ആദിത്യ എന്നീ കപ്പലുകളാണ് ചൊവ്വാഴ്ച ജിദ്ദയുടെ തീരത്തെത്തിയത്. സൗദി നേവിയുടെ വിരുന്നില്‍ ഇന്ത്യന്‍ സംഘം പെങ്കടുക്കും. മൂന്ന് ദിവസം കഴിഞ്ഞാണ് ഇവ ജിദ്ദയില്‍ നിന്ന് മടങ്ങുക.