ഏദന്‍ കടലിടുക്കില്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 18th May 2017 08:36 AM |
Last Updated: 18th May 2017 10:59 AM | A+A A- |

മുംബൈ: ഏദന്‍ കടലിടുക്കില്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന പരാജയപ്പെടുത്തി. ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ റാഞ്ചാനുള്ള ശ്രമമാണ് ഇന്ത്യന്‍ സേനയുടെ കപ്പല്‍ ഐഎന്‍എസ് ശാരദ പരാജയപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം നാലിന് സലാല തീരത്തിന് സമീപത്തുവെച്ച് എംവി ലോര്‍ഡ് മൗണ്ട് ബാറ്റണില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ കപ്പലിലേക്ക് അപായ സന്ദേശം എത്തുകയായിരുന്നു. തുടര്‍ന്ന് ഏഴ് മണിയോടെ ലൈബീരിയന്‍ കപ്പല്‍ ഖണ്ടെത്തിയ നാവികസേന കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി.
ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ വരുന്നതുകണ്ട കൊള്ളക്കാര്‍ റാഞ്ചല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്ന് ബോട്ടുകളിലാണ് കൊള്ളക്കാര്‍ രക്ഷപ്പെട്ടത്. എന്നാല്‍ ആയുധങ്ങള്‍ അടക്കമുള്ള മറ്റ് മൂന്ന് ബോട്ടുകള്‍ സേന പിടിച്ചെടുത്തു.
#WATCH: INS Sharda, an Offshore Patrol Vessel foils piracy attempt on MV Lord Mountbatten, by 2 mother ships & 8 skiffs, in Gulf of Aden pic.twitter.com/nYuMdvA1GK
— ANI (@ANI_news) May 17, 2017