ഇറാനില്‍ വീണ്ടും ഹസ്സന്‍ റുഹാനി അധികാരത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 20th May 2017 01:03 PM |
Last Updated: 20th May 2017 01:25 PM | A+A A- |

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്ക് വ്യക്കതമായ മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍.
25.9 ലക്ഷം വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ ഹസ്സന്‍ റുഹാനി 14.6 ലക്ഷം വോട്ടുകള്‍ നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഇബ്രാഹിം റായിസി 10.1 ലക്ഷം വോട്ടുകള്‍ നേടി.
2013ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഹസ്സന്‍ റുഹാനിയാണ് വിജയിച്ചത്. 51.8ശതമാനം വോട്ടുകള്‍ നേടിയാണ് ഹസ്സന്‍ അന്ന് വിജയിച്ചത്.
പരമ്പരാഗതവാദികളെ അപേക്ഷിച്ച് മിതവാദിയായ ഹസ്സന്‍ കഴിഞ്ഞ പ്രകാവശ്യം അധികാരത്തിലെത്തിയത് പുതിയ ഇറാന്‍ കെട്ടിപ്പടുക്കുമെന്ന മുദ്രാവാക്യം ഉപയോഗിച്ചായിരുന്നു.