മധ്യപൂര്‍വ്വദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന കാരണം ഇറാനെന്ന് ട്രംപ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 21st May 2017 09:47 PM |
Last Updated: 21st May 2017 09:47 PM | A+A A- |

റിയാദ്:ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈദി അറേബ്യയില്‍. മധ്യപൂര്‍വ്വദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന കാരണം ഇറാനാണെനന് ട്രംപ് ആരോപിച്ചു. റിയാദില്‍ സംസാരിക്കുകയാിരുന്നു ട്രംപ്. തീവ്രവാദികള്‍ക്ക് ഇറാന്‍ ആയുധവും പരിശീലനവും നല്‍കുന്നു. സിറിയയില്‍ ബാഷര്‍ അല്‍ അല്‍ അസദ് നടത്തുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. അതേസമയം മറ്റ് സ്ലാമിക രാഷ്ട്രങ്ങളോടുള്ള തന്റെ മുന്‍ നിലപാട് മയപ്പെടുത്തിയ തരത്തിലാണ് ട്രംപ് സംസാരിച്ചത്.
തീവ്രവാദികളെ നേരിടുന്നതിലൂടെ രണ്ട് വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല നടക്കുന്നതെന്ന് എടുത്ത് പറഞ്ഞ ട്രംപ് തീവ്രവാദത്തെ ചെറുക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം എന്നുള്ള തന്റെ സ്ഥിരം വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
നിങ്ങളെ പഠിപ്പിക്കാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്, എങ്ങനെ ജീവിക്കണമെന്നും എങ്ങിനെ പ്രാര്‍ഥിക്കണമെന്നും പറയാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളിവിടെ വന്നിരിക്കുന്നത് സഹവര്‍ത്തിത്വത്തിനാണ്. പരസ്പര മൂല്യങ്ങള്‍ പങ്ക് വെച്ചു കൊണ്ടുള്ള സഹവര്‍തിത്വത്തിന് വേണ്ടി,ട്രംപ് പറഞ്ഞു.
സ്വന്തം രാജ്യത്തെ കുട്ടികള്‍ക്കും ജനങ്ങള്‍ക്കും എന്ത് ഭാവിയാണ് മുന്നില്‍ വേണ്ടതെന്ന് അസ്ലാമിക രാജ്യങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്നും പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി.