അമേരിക്കയുമായി സൗദി  35,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവെച്ചു

ആദ്യ പടിയായി 11,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഉടന്‍ സൗദിയിലെത്തും
അമേരിക്കയുമായി സൗദി  35,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവെച്ചു

റിയാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് സൗദിയുമായി പുതിയ ആയുധ കരാറില്‍ ഒപ്പുവെച്ചു. 35,000 കോടി ഡോളറിന്റെ ആയുധ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം പത്ത് വര്‍ഷം കൊണ്ട് 35,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന് സൗദി വാങ്ങും. 


ആദ്യ പടിയായി 11,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഉടന്‍ സൗദിയിലെത്തും. ഒരേ സുരക്ഷാ ആശങ്കകളുള്ള ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ സഖ്യം വിപുലമാക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. രണ്ട് ദിവസം സൗദിയില്‍ തങ്ങുന്ന ട്രംപ് കൂടുതല്‍ സഹകരണ കരാറുകളില്‍ ഒപ്പുവെക്കും എന്നാണ് കരുതുന്നത്. ഇറാനുമായി കൂടുത്ല്‍ അകലുന്ന സാഹചര്യത്തില്‍ മേഖലയില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സൗദിയുമായി അടുത്ത് നിലയുറപ്പിക്കാനാണ് ട്രംപിന്റെ ശ്രമം. 

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് അമേരിക്ക ഇറാനോട് അടുത്തതില്‍ സൗദിയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഇറാനുമായി അകലുകയും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. 

ഭീകരവാദം തടയാനെന്ന പേരില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചത് ഇറാന്റെയും മറ്റ് ലോകരാജ്യങ്ങളുടേയും പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com