ഇറാനില്ലാതെ മധ്യപൂര്‍വ്വ മേഖലയില്‍ സമാധനം സ്ഥാപിക്കാന്‍ കഴിയുമെന്ന് ആരാണ് പറഞ്ഞത്? ട്രംപിനോട് മറുചോദ്യവുമായി ഇറാന്‍ പ്രസിഡന്റ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 23rd May 2017 10:54 AM |
Last Updated: 23rd May 2017 05:37 PM | A+A A- |

ടെഹ്‌റാന്‍: ഇറാന്റെ സഹായമില്ലാതെ മധ്യപൂര്‍വ്വദേശത്ത് സ്ഥിരത കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. മധ്യപൂര്‍വ്വ പ്രദേശത്ത് ഭീകരവാദം വളര്‍ത്തുന്നത് ഇറാനാണ് എന്നുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു റുഹാനി.
ഇറാനില്ലാത്ത മുസ്‌ലീം രാജ്യങ്ങളുടെ സഖ്യമുണ്ടാക്കി തീവ്രവാദത്തിനെതിരെ പൊരുതുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയോട് കൂടുതല്‍ അടുക്കുകയും പുതിയ ആയുധ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. സൗദി അറേബ്യ സന്ദര്‍ശന വേളയിലായിരുന്നു ട്രംപിന്റെ ഇറാന്‍ വിരുദ്ധ പരാമര്‍ശം.
ഇറാനില്ലാതെ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന ആരാണ് പറഞ്ഞത്? ഇറാനില്ലാതെ മേഖല പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുമെന്ന്
ആരാണ് പറഞ്ഞത്? ഇറാന്‍ പ്രസിഡന്റ് ചോദിച്ചു. സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഇറാനാണെന്നും ട്രംപ് പറഞ്ഞിരുന്നു.