പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈത്തില്‍ കുടുംബ വിസ ഇനി ഭാര്യയ്ക്കും മക്കള്‍ക്കും മാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th May 2017 09:34 AM |
Last Updated: 28th May 2017 09:34 AM | A+A A- |

കുടുംബ വിസയില്‍ നിയന്ത്രണങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍. ജോലിക്കാര്‍ക്ക് ഭാര്യയേയും മക്കളേയും മാത്രമായിരിക്കും ഇനി കുടുംബ വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക.
നേരത്തെ കുടുംബ വിസയില്‍ മാതാപിതാക്കളേയും, സഹോദരങ്ങളേയും കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നു. നിലവിലുള്ള ഇഖ്മ വിസ ഇനി പുതുക്കി നല്‍കുകയും ഇല്ല.
റസിഡന്‍സ് വിസയില്‍ എത്തിയവര്‍ക്ക് വിസയുടെ കാലവധി അവസാനിച്ചതിന് ശേഷം മൂന്ന് മാസം കൂടി കുവൈത്തില്‍ തുടരാനാകും. മൂന്ന് മാസത്തിന് ശേഷം ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. ഫാമിലി വിസയില്‍ എത്തി രാജ്യത്ത് താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് കുവൈത്ത് സര്‍ക്കാരിന്റെ നീക്കം.