മകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന അറബിയുടെ പരസ്യവുമായി കൊക്ക കോള; അതും കച്ചവടമാക്കുന്നുവെന്ന് വിമര്‍ശനം

മകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന അറബിയുടെ പരസ്യവുമായി കൊക്ക കോള; അതും കച്ചവടമാക്കുന്നുവെന്ന് വിമര്‍ശനം

ചരിത്രപരമായ തീരുമാനത്തെ വില്‍പ്പനചരക്കാക്കുകയാണ് കൊക്ക കോളചെയ്യുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന വിമര്‍ശനം

സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അവകാശം നല്‍കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. സ്ത്രീകളുടെ ഡ്രൈവിങ് നിയമവിധേയമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇടയിലാണ് മകളെ ഡ്രൈവിങ് പഠിപ്പിക്കന്‍ ശ്രമിക്കുന്ന അറബിയുമായി കൊക്ക കോള പരസ്യമിറക്കുന്നത്. 

ചരിത്രപരമായ ചുവടുവയ്പ്പിലേക്ക് നീങ്ങുന്ന സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിനൊപ്പം നിന്ന് കൊക്ക കോള എടുത്ത പരസ്യത്തെ പ്രശംസിച്ച് നിരവധി പേരെത്തുമ്പോള്‍ ഒരുഭാഗത്ത് വിമര്‍ശനവും ഉയരുന്നുണ്ട്. ചരിത്രപരമായ തീരുമാനത്തെ വില്‍പ്പനചരക്കാക്കുകയാണ് കൊക്ക കോള
ചെയ്യുന്നതെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന വിമര്‍ശനം. 

കാറിന്റെ താക്കോല്‍ മകള്‍ക്ക് നല്‍കി ഡ്രൈവ് ചെയ്യാന്‍ അവളെ പിതാവ് പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ആദ്യത്തെ ചില ചുവടുകള്‍ പിഴയ്ക്കുമ്പോള്‍ അവള്‍ക്ക് മുന്നിലേക്ക് കോള്‍ഡ് ഡ്രിങ് വയ്ക്കുകയും, അതിന് കുടിച്ചതിന് ശേഷം അവള്‍ റോഡ് കീഴടക്കുകയും ചെയ്യുന്നതാണ് പരസ്യം. 

ഡ്രിങ്ക് കുടിച്ചതിന് ശേഷം മാത്രം ഡ്രൈവിങ് പെര്‍ഫക്ട് ആക്കാന്‍ കഴിയുന്നു എന്ന രീതിയിലെ ചിത്രീകരണത്തേയും പലരും വിമര്‍ശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com