സൗദി രാജകുടുബാംഗങ്ങള്‍ പഞ്ചനക്ഷത്ര ജയിലില്‍; ചിത്രങ്ങള്‍ പുറത്ത് 

മുഹമ്മദ് ബിന്‍ സല്‍മാന്റെ ധീരമായ നീക്കത്തെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഫോട്ടോകള്‍ പുറത്തുവന്നിട്ടുള്ളത്.
സൗദി രാജകുടുബാംഗങ്ങള്‍ പഞ്ചനക്ഷത്ര ജയിലില്‍; ചിത്രങ്ങള്‍ പുറത്ത് 

അഴിമതിയും പൊതുമുതല്‍ ധൂര്‍ത്തും ആരോപിച്ച് അറസ്റ്റിലായ 11 സൗദി രാജകുമാരന്‍മാരും ഉന്നതോദ്യോഗസ്ഥരും വ്യവസായപ്രമുഖരും പഞ്ചനക്ഷത്ര ജയിലില്‍ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. സൗദി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഡെയ്‌ലി മെയില്‍.കോം ആണ് പുറത്തുവിട്ടത്. അറസ്റ്റിലായവരെ താമസിപ്പിച്ചിരിക്കുന്ന സൗദിയുടെ തലസ്ഥാനമായ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. 

തറയില്‍ നിരത്തിയിട്ടുള്ള നേര്‍ത്ത കിടക്കകളില്‍ പുതപ്പ് മൂടി കിടക്കുന്നതായാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആരൊക്കെയാണ് ഫോട്ടോയില്‍ ഉളളതെന്ന് വ്യക്തമല്ലെങ്കിലും രാജകുടുംബാംഗവും ഫോബ്‌സ് പട്ടിക പ്രകാരം മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ കോടീശ്വരനുമായ അല്‍ വലീദ് ബില്‍ തലാല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ ധീരമായ നീക്കത്തെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഫോട്ടോകള്‍ പുറത്തുവന്നിട്ടുള്ളത്. സല്‍മാന്‍ രാജാവിലും മുഹമ്മദ് ബിന്‍ സല്‍മാനിലും തനിക്ക് വലിയ വിശ്വാസമുണ്ടെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി അവര്‍ക്കറിയാമെന്നും ട്രംപ് ടീറ്റില്‍ കുറിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് നിര്‍ദയമായി പെരുമാറുന്നവര്‍ ഒരു കാലത്ത് രാജ്യത്തെ ഊറ്റിയെടുത്തിരുന്നവര്‍ ആയിരുന്നെന്നും ട്രംപ് തന്റെ ട്വീറ്റില്‍ പറയുന്നു. 

സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ എമബിഎസ്സുമായി കൂടികാഴ്ച്ച നടത്തിയപ്പോള്‍
സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ എമബിഎസ്സുമായി കൂടികാഴ്ച്ച നടത്തിയപ്പോള്‍

നിലത്ത് കിടന്നുറങ്ങുന്ന രാജകുടുംബാംഗങ്ങളുടെ ചിത്രം അവരുടെ പതനത്തിന്റെ ആഴം കാണിക്കുന്നതാണ്. റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ ഒഴിപ്പിച്ച് അറസ്റ്റിലായവര്‍ക്ക് അവിടെ താമസം ഒരുക്കിയപ്പോള്‍ ഫൈവ് സ്റ്റാര്‍ താമസമാണ് ഒരിക്കിയിരിക്കുന്നതെന്ന കെട്ടുകഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ പുറത്തായതോടെ ഇവര്‍ക്ക് ലഭിക്കുന്നത് ആഢംബര സൗകര്യങ്ങളല്ലെന്നാണ് തെളിഞ്ഞിട്ടുള്ളത്. 

അറസ്റ്റിലായ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ നിന്നുള്ള ചിത്രം
അറസ്റ്റിലായ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ നിന്നുള്ള ചിത്രം

അറസ്റ്റിലായവരില്‍ പലരും പങ്കെടുത്ത ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സ് കഴിഞ്ഞ മാസം നടന്ന അതേ ഹോളിലെ നിലത്താണ് ഇന്ന് ഇവര്‍ കിടക്കുന്നത്. സൗദി അറേബ്യയെ 'മോഡറേറ്റ് ഇസ്ലാം' ആയി മാറ്റാനുള്ള തന്റെ പ്രതിബദ്ധതയെകുറിച്ച് മുഹമ്മദ് രാജാവ് കോണ്‍ഫറന്‍സില്‍ പ്രതിപാദിച്ചിരുന്നു. ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനും ആതിഥേയത്വം വഹിച്ചതും ഇതേ ഹോട്ടല്‍ തന്നെയായിരുന്നു. ഇവിടെവെച്ചായിരുന്നു ട്രംപ് എംബിഎസ്സുമായി കൂടികാഴ്ച്ച നടത്തിയതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com