35 വര്‍ഷത്തിന് ശേഷം സൗദിയില്‍ ഇന്ന് ആദ്യ സിനിമാ പ്രദര്‍ശനം; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2018 07:22 AM |
Last Updated: 18th April 2018 07:33 AM | A+A A- |

ജിദ്ദ: മുഹമ്മദ് സല്‍മാന് കൊണ്ടുവരുന്ന സാമൂഹ്യ പരിഷ്‌കരണങ്ങളുടെ ഫലമായി മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് ആദ്യ പ്രദര്‍ശനം.
ബ്ലാക്ക് പാന്തറാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം. 620 സീറ്റുകളാണ് ഈ പ്രത്യേക തീയറ്ററിലുള്ളത്. ഇവിടെ സ്ത്രീയ്ക്കും പുരുഷനും പ്രത്യേക പ്രദര്‍ശനങ്ങളായിരിക്കും ഉണ്ടാവുക. അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. മെയ് മാസത്തോടെ തീയറ്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ തീയറ്ററിന് പിന്നാലെ ജിദ്ധയില്‍ രണ്ടാമത്തെ തീയറ്റര്‍ തുറക്കാനാണ് പദ്ധതി. അഞ്ച് വര്‍ഷം കൊണ്ട് സൗദിയില്‍ 40 തീയറ്ററുകള്‍ തുറക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.