സൗദിയില്‍ അമിതവേഗത്തിന് 150 റിയാല്‍ വരെ പിഴ ശിക്ഷ

സൗദിയില്‍ അമിതവേഗത്തിന് 150 റിയാല്‍ വരെ പിഴ ശിക്ഷ
സൗദിയില്‍ അമിതവേഗത്തിന് 150 റിയാല്‍ വരെ പിഴ ശിക്ഷ

റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ വേഗപരിധി പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കുമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ അറിയിപ്പില്‍ പറയുന്നത്. 

സിഗ്‌നല്‍ തെറ്റിക്കുന്നതും അമിത വേഗവും അനായാസം കണ്ടെത്തുന്നതിനുള്ള അതിനൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹനത്തിനകത്തു നടക്കുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ക്യാമറകളും ട്രാഫിക് അതോറിട്ടി പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. െ്രെഡവിംഗ് ലൈസന്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.

നിലവിലുള്ള എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളുടെയും പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ പരിഷ്‌കരിക്കുമെന്ന് ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com