അബുദാബി: ആധുനിക സാങ്കേതിക വിദ്യ എത്രത്തോളം പ്രയോജനപ്പെടുത്താം എന്നതിൽ കടുത്ത മത്സരമാണ് ഇപ്പോൾ യു എ യിൽ നടക്കുന്നത്. ദുബൈയിൽ ആരംഭിക്കുന്ന പല പദ്ധതികളും വളരെ വേഗത്തിൽ നടപ്പിലാക്കാൻ മറ്റു എമിറേറ്റ്സുകൾ മത്സരിക്കുകയാണ്. എയർ ടാക്സി പരീക്ഷണമാണ് അതിൽ ഏറ്റവും പുതിയത്.
കഴിഞ്ഞ ദിവസം എയർ ടാക്സി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈ അറിയിച്ചതിന് തൊട്ട് പിന്നാലെ അബുദാബിയും എയർ ടാക്സി പരീക്ഷണം നടത്തി. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷനും അബുദാബി നിക്ഷേപ ഓഫിസും ചേർന്നാണ് പരീക്ഷണ പറക്കൽ നടത്തിയത്. അല്‍ ബതീന്‍ എക്സിക്യൂട്ടിവ് വിമാനത്താവളത്തിലായിരുന്നു പരീക്ഷണം.
വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതോടെ അടുത്തവര്‍ഷം ആദ്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചൂടുകാലത്തോട് എയര്‍ ടാക്സി എങ്ങനെ പ്രതികരിക്കും എന്നറിയാൻ ഈ വേനല്‍കാലം മുഴുവന്‍ പരീക്ഷണ പറക്കല്‍ നടത്തും.
എയര്‍ ടാക്സി സേവനം മാത്രമല്ല മറിച്ച് പൈലറ്റ് പരിശീലനം മുതല്‍ നിര്‍മാണം വരെയുള്ള പ്രക്രിയകൾ പഠിപ്പിക്കാൻ ഉള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി സര്‍വകലാശാലകളുമായി സഹകരിച്ച് ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകള്‍ നൽകാനാണ് പദ്ധതി.
Abu Dhabi also conducted an air taxi test. The test flight was conducted by US-based Archer Aviation and the Abu Dhabi Investment Office. The test was conducted at Al Bateen Executive Airport.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates