താലിബാന്റെ തോക്കുകളെ ഭയമില്ല,അഫ്ഗാന്‍ സ്റ്റാര്‍ വീണ്ടും ഓണ്‍എയറില്‍ 

ടോളോ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന അഫ്ഗാന്‍ സ്റ്റാര്‍ പരിപാടിയിലെ പ്രൊഡക്ഷന്‍ ടീമിന് നേരെ കഴിഞ്ഞ വര്‍ഷമാണ് താലിബാന്‍ അക്രമം നടത്തിയത്
താലിബാന്റെ തോക്കുകളെ ഭയമില്ല,അഫ്ഗാന്‍ സ്റ്റാര്‍ വീണ്ടും ഓണ്‍എയറില്‍ 

കാബൂള്‍:കൂടെയുണ്ടായിരുന്ന ആറുപേരെ താലിബാന്‍ തീവ്രവാദികള്‍ കൊന്നു തള്ളിയിട്ടും തോറ്റു കൊടുക്കാതെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജനപ്രീയ ടിവി പരിപാടി അഫ്ഗാന്‍ സ്റ്റാര്‍ വീണ്ടും സംപ്രേഷണം ആരംഭിച്ചു. ടോളോ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന അഫ്ഗാന്‍ സ്റ്റാര്‍ പരിപാടിയിലെ പ്രൊഡക്ഷന്‍ ടീമിന് നേരെ കഴിഞ്ഞ വര്‍ഷമാണ് താലിബാന്‍ അക്രമം നടത്തിയത്. ആറ് പ്രൊഡക്ഷന്‍ ടീം അംഗങ്ങള്‍ മരിക്കുകയും ചെയ്തു. സ്ത്രീകള്‍ പൊതു വേദിയില്‍ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നതും പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതും സഹിക്കവയ്യാതെയായിരുന്നു താലിബാന്റെ അക്രമം. പരിപാടി വീണ്ടും ആരംഭിച്ചത് തകര്‍ന്നുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ ജനതയുടെ മനോധൈര്യം
വര്‍ധിപ്പിക്കാനാണ് എന്ന് പരിപാടിയുടെ പ്രൊഡ്യൂസേഴ്‌സ് പറഞ്ഞു.

അഫ്ഗാന്‍ സ്റ്റാര്‍ സീസണ്‍12 ഫൈനല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com