ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം; വീണ്ടും താക്കീതുമായി ചൈന

ഏപ്രില്‍ 4 മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനം
ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം; വീണ്ടും താക്കീതുമായി ചൈന

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ചൈന. മാര്‍ച്ചില്‍ തന്നെ ഇത് രണ്ടാം തവണയാണ് ദലൈലാമയ്ക്ക് സന്ദര്‍ശനാനുമതി നല്‍കുന്നത് ഇരു രാജ്യങ്ങളുടേയും ബന്ധം വഷളാക്കുമെന്ന് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ഏപ്രില്‍ 4 മുതല്‍ 13 വരെയാണ് ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനം. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക പ്രദേശത്ത് ദലൈലാമ എത്തുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉപയകക്ഷി ബന്ധത്തിന് വിള്ളലേല്‍പ്പിക്കുമെന്ന് ചൈന വ്യക്തമാക്കുന്നു. 

ടിബറ്റ് വിഷയവുമായി ബന്ധപ്പെട്ട വിമത നേതാക്കളുമായി ദലൈലാമ ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും, ദലൈലാമയുടെ ഗൂഢസഖ്യവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.

ടിബറ്റന്‍ ആത്മീയ നേതാവിനുള്ള സന്ദര്‍ശനാനുമതി ഇന്ത്യ നിഷേധിക്കില്ലെന്ന് വ്യക്തമായതോടെയാണ് ദലൈലാമയെ അതിര്‍ത്തി സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നത് ഇന്ത്യയുടെ ഭാഗത്ത് നിന്നുമുള്ള തെറ്റാണെന്ന വാദവുമായി ചൈന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com