പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ അക്രമം;റിപ്പോര്‍ട്ട് തേടി സുഷമ സ്വരാജ് 

ട്രാമില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവേയായിരുന്നു അക്രമം. അജ്ഞാതനായ ഒരാള്‍ യുവാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു
പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ അക്രമം;റിപ്പോര്‍ട്ട് തേടി സുഷമ സ്വരാജ് 

പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോട് വിശദീകരണം തേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പോളണ്ടിലെ പോണ്‍സണ്‍ നഗരത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്രൂര അക്രമത്തിന് ഇരയായത്. ട്രാമില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവേയായിരുന്നു അക്രമം. അജ്ഞാതനായ ഒരാള്‍ യുവാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു. അക്രമിത്തിന് ഇരയായ യുവാവ് സുഹൃത്തിനെ കാര്യം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ സുഹൃത്ത് അവശനിലയായ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇപ്പോഴും യുവാവ് അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേയിയെന്ന് സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com