ചെളിയില്‍ പുതഞ്ഞ് മൊക്കോവ;മരണസംഖ്യ 200ന് മുകളില്‍

നഗരത്തിന് ചുറ്റുമുള്ള നദികള്‍ ഒഴുക്കി കൊണ്ടുവന്ന ചെളി കൊണ്ട് നഗരം മൂടി കിടക്കുകയാണ്. റോഡുകളും കെട്ടിടങ്ങളും എല്ലാം ചെളിമണ്ണില്‍ പുതഞ്ഞു കിടക്കുകായണ്
ചെളിയില്‍ പുതഞ്ഞ് മൊക്കോവ;മരണസംഖ്യ 200ന് മുകളില്‍

കൊളംബിയയിലെ മൊക്കോവയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കതിലും മരിച്ചവരുടെ എണ്ണം 200 കടന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകായണ്. നഗരത്തിന് ചുറ്റുമുള്ള നദികള്‍ ഒഴുക്കി കൊണ്ടുവന്ന ചെളി കൊണ്ട് നഗരം മൂടി കിടക്കുകയാണ്. റോഡുകളും കെട്ടിടങ്ങളും എല്ലാം ചെളിമണ്ണില്‍ പുതഞ്ഞു കിടക്കുകായണ്. വൈദ്യുതി
-ഗതാഗത സൗകര്യങ്ങള്‍ ഇതുവരേയും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കഠിനകരായ രക്ഷാപ്രവര്‍ത്തന ജോലിയാണ് സൈന്യവും രക്ഷാ പ്രവര്‍ത്തരും ഏര്‍പ്പെട്ടിരിക്കുന്നത്. നദികള്‍ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്.

വീടുകള്‍ക്ക് മുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും വലിയ പാറക്കല്ലുകലും മരങ്ങളും പതിച്ചിരിക്കുന്നത്‌ കൊണ്ട് അതിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുക എന്നത് ശ്രമകരമായ ജോലിയാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. 

നഗരത്തിന് ചുറ്റും തിങ്ങി നിറഞ്ഞ മഴക്കാടുകളാണ്. അവിടെ നിന്നാണ് നഗരത്തെ ചുറ്റിപ്പോകുന്ന നദികള്‍ ഉത്ഭവിച്ചു വരുന്നത്. മഴക്കാടുകള്‍ക്കുള്ളില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിനു  മല വെള്ളപ്പാച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാക്കിയത്. ഒരുമാസം ലഭിക്കേണ്ട മഴയാണ് ഒറ്റ ദിവസം കൊണ്ട് മൊക്കോവയ്ക്ക മുകളില്‍ പെയ്തിറങ്ങിയത്. 

കുടിവെള്ള ക്ഷാമവും ഭക്ഷണമില്ലായ്മയും തകര്‍ന്ന നഗരത്തെ അലട്ടുന്നുണ്ട്. വെളിച്ചമില്ലായ്മ രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഇനിയും ധാരാളം പേര്‍ ചെളിമണ്ണിനടിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com