മാധ്യമപ്രവര്‍ത്തകരെ വധിച്ചാലും ശിക്ഷയില്ല; മെക്‌സിക്കോയില്‍ പത്രം അടച്ചുപൂട്ടി

മിറോസ്ലാവ ബ്രീച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകമാണ് പത്രം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് പത്രാധിപരെ എത്തിച്ചത്
മാധ്യമപ്രവര്‍ത്തകരെ വധിച്ചാലും ശിക്ഷയില്ല; മെക്‌സിക്കോയില്‍ പത്രം അടച്ചുപൂട്ടി

മെക്‌സിക്കോ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പത്രം അടച്ചൂപൂട്ടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സംഭവം മെക്‌സിക്കോയിലാണ്. അതിര്‍ത്തി പ്രദേശമായ ജുഅരെസിലെ നോര്‍തെയെന്ന പത്രമാണ് പ്രസിദ്ധീകരണം നിര്‍ത്തുന്നത്. 

നോര്‍ത്തെയുടെ പത്രാധിപരായ കാന്‍ടു മുര്‍ഗിയയാണ് പത്രം അടച്ചുപൂട്ടുകയാണെന്ന് പത്രത്തിലൂടെ തന്നെ വായനക്കാരെ അറിയിച്ചത്. മിറോസ്ലാവ ബ്രീച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകമാണ് പത്രം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് പത്രാധിപരെ എത്തിച്ചത്. വ്യാഴാഴ്ചയായിരുന്നു ബ്രീച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്.കാറിനുള്ളില്‍ വെച്ച് എട്ട് തവണയാണ് ബ്രീച്ചിന് നേരെ ആക്രമികള്‍ വെടിയുതിര്‍ത്തത്.

മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നതിന് കാരണമാകുന്നത്. 

ലാ ജൊറാഡയുടെ റിപ്പോര്‍ട്ടറായിരുന്ന ബ്രീച്ച് നോര്‍തെയ്ക്ക് വേണ്ടിയും ജോലി ചെയ്തിരുന്നു. എന്നാല്‍ ഇനി ഒരു മാധ്യമപ്രവര്‍ത്തകന്റേയും ജീവന്‍ വെച്ച് കളിക്കാനില്ലെന്ന് പറഞ്ഞാണ് കാന്‍ടു തന്റെ പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയത്. 1992ന് ശേഷം 38 മാധ്യമപ്രവര്‍ത്തകരാണ് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com