ഇന്ത്യ തന്നെ ആയുധമാക്കിയിട്ടില്ല; ചൈനയുടെ ആരോപണങ്ങള്‍ നിഷേധിച്ച ദലൈലാമ

ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ
ഇന്ത്യ തന്നെ ആയുധമാക്കിയിട്ടില്ല; ചൈനയുടെ ആരോപണങ്ങള്‍ നിഷേധിച്ച ദലൈലാമ

ഭോംദില: ചൈനക്കെതിരെ ഇന്ത്യ ഒരിക്കലും തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അരുണാചല്‍ പ്രദേശില്‍ എത്തിയതിന് ശേഷമായിരുന്നു ദലൈലാമയുടെ പ്രതികരണം.

അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈലാമയ്ക്ക് ഇന്ത്യ അനുവാദം നല്‍കിയതിന് പിന്നാലെ ദലൈലാമയെ ചൈനയ്‌ക്കെതിരെ ഇന്ത്യ ആയുധമാക്കുന്നുവെന്ന ചൈന ആരോപണം ഉന്നയിച്ചിരുന്നു. ബുദ്ധ സന്യാസികളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ താവാങിലേക്ക് പോകുന്നതിന് മുന്‍പായിരുന്നു ചൈനയുടെ ആരോപണങ്ങള്‍ ദലൈലാമ നിഷേധിച്ചത്. 

ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ ചൈനയിലുണ്ട്. എന്നാല്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ ചില രാഷ്ട്രീയക്കാരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. ചൈനയില്‍ നിന്നും ടിബറ്റന്‍ ജനത സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല. ടിബറ്റന്‍ ജനതയ്ക്ക് സ്വയംഭരണം നല്‍കാന്‍ ചൈന തയ്യാറാകണമെന്നാണ് ടിബറ്റന്‍ ജനതയുടെ ആവശ്യം. സ്വയംഭരണം ലഭിച്ചതിന് ശേഷം റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാന്‍ ടിബറ്റന്‍ ജനത തയ്യാറാണെന്നും ദലൈലാമ വ്യക്തമാക്കുന്നു. 

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയതോടെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീണിരിക്കുകയാണെന്ന് ചൈന പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടേണ്ടെന്ന മറുപടിയാണ് ചൈനയ്ക്ക് ഇന്ത്യ നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com