മലാല ഇനി യുഎന്നിന്റെ സമാധാന സന്ദേശ വാഹക; ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല യൂസഫ് സായിയെ തേടി ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി
മലാല ഇനി യുഎന്നിന്റെ സമാധാന സന്ദേശ വാഹക; ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല യൂസഫ് സായിയെ തേടി ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി. ഇനി ഐക്യരാഷ്ട്ര സഭയുടെ സമാധാന സന്ദേശ വാഹകയായിരിക്കും മലാല. 

ഐക്യരാഷ്ട്ര സഭ വക്താവാണ് മലാലയ്ക്ക് യുഎന്നിന്റെ ഉന്നത സിവിലിയന്‍ പദവി നല്‍കിയിരിക്കുന്ന കാര്യം ലോകത്തെ അറിയിച്ചത്. ലോകം മുഴുവനുമുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പിക്കുന്നതിന് വേണ്ടിയാകും യുഎന്നിന് വേണ്ടി മലാലയുടെ പ്രവര്‍ത്തനം. തിങ്കളാഴ്ചയായിരിക്കും മലാലയ്ക്ക് ഈ പദവി യുഎന്‍ ഔദ്യോഗികമായി നല്‍കുക.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനായിരുന്നു താലിബാന്‍ തീവ്രവാദികള്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ ലോകം മുഴുവന്‍ മലാലയുടെ പോരാട്ടത്തിന് ഒപ്പം നിന്നിരുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ഈ പത്തൊന്‍പതുകാരിയെ തേടിയെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com