30 കണ്ടെയ്‌നര്‍ നിറയെ വിസ്‌കി; ഏഴ് രാജ്യങ്ങളിലൂടെയുള്ള ട്രെയിന്‍ യുകെയില്‍ നിന്നും ചൈനയിലേക്ക് ഇന്ന് പുറപ്പെടും

പതിനേഴ് ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രില്‍ 27നായിരിക്കും ട്രെയിന്‍ ചൈനയിലെ സെയ്ജിയാങ് പ്രവിശ്യയിലെ യിവു മേഖലയിലെത്തുക
30 കണ്ടെയ്‌നര്‍ നിറയെ വിസ്‌കി; ഏഴ് രാജ്യങ്ങളിലൂടെയുള്ള ട്രെയിന്‍ യുകെയില്‍ നിന്നും ചൈനയിലേക്ക് ഇന്ന് പുറപ്പെടും

ഏഴ് രാജ്യങ്ങള്‍ താണ്ടി മൂന്നു മാസം മുന്‍പ് ചൈനയില്‍ നിന്നും ഒരു ചരക്ക് തീവണ്ടി യുകെയിലെത്തിയിരുന്നു. 7500 മൈലുകള്‍ പിന്നിട്ടെത്തിയ ഈ തീവണ്ടി ചരിത്രത്തിലേക്കായിരുന്നു ചൂളം വിളിച്ചെത്തിയത്. ഇന്ന് ചൈനയിലേക്കുള്ള ചരക്കുകളുമായി ഈ പാതയിലൂടെ മറ്റൊരു തീവണ്ടികൂടി യുകെയില്‍ നിന്നും ചൈനയിലേക്ക് യാത്ര തിരിക്കും.  

30 കണ്ടെയ്‌നറുകളിലായി വിസ്‌കിയും, മറ്റ് പാനിയങ്ങളും, മരുന്നുകളുമാണ് ഡിപി വേള്‍ഡ് ലണ്ടന്‍ ഗേറ്റ് വേ റെയില്‍ ടെര്‍മിനലില്‍ നിന്നും യാത്ര പുറപ്പെടുന്ന ട്രയിനിലുള്ളത്. പതിനേഴ് ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രില്‍ 27നായിരിക്കും ട്രെയിന്‍ ചൈനയിലെ സെയ്ജിയാങ് പ്രവിശ്യയിലെ യിവു മേഖലയിലെത്തുക. 

ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാരസ്, റഷ്യസ കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങിലൂടെയായിരിക്കും ട്രെയിനിന്റെ യാത്ര. ചൈനയുടെ വണ്‍ ബെല്‍റ്റ് നയവുമായി ബന്ധപ്പെട്ടാണ് യുകെയിലേക്കുള്ള ചൈനയുടെ ചരക്ക് റെയില്‍ പാത. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പശ്ചിമ രാജ്യങ്ങളുമായി സില്‍ക്ക് റൂട്ടിലൂടെ ചൈനയ്ക്കുണ്ടായിരുന്ന വ്യാപാര പാത ശക്തമായി തിരിച്ചുകൊണ്ടുവരികയാണ് ചൈനയുടെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com