ബൊറൂസിയ ഫൂട്‌ബോള്‍ ടീം ബസിന് നേരെ സ്‌ഫോടനം; ബാര്‍ത്രയ്ക്ക് പരിക്ക്

ഹോട്ടലിനു സമീപത്ത് നിന്ന് ടീം ബസ് സ്‌റ്റേഡിയത്തിലേക്കു പുറപ്പെട്ട ഉടനെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു
ബൊറൂസിയ ഫൂട്‌ബോള്‍ ടീം ബസിന് നേരെ സ്‌ഫോടനം; ബാര്‍ത്രയ്ക്ക് പരിക്ക്

ഡോര്‍ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബൊറൂസിയ ഡോര്‍ട്മുണ്ട് ഫുട്‌ബോള്‍ ടീമിന് നേരെ അക്രമം. ബസിന് നേരെ നടന്ന സ്‌ഫോടനത്തില്‍ ടീം അംഗമായ സ്പാനിഷ് താരം മാര്‍ക് ബാര്‍ത്രയ്ക്ക് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹോട്ടലിനു സമീപത്ത് നിന്ന് ടീം ബസ് സ്‌റ്റേഡിയത്തിലേക്കു പുറപ്പെട്ട ഉടനെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്ന് ഡോര്‍ട്മുണ്ട് ക്ലബ് ട്വിറ്ററിലൂടെ അറിയിച്ചു. തുടരെ മൂന്ന് സ്‌ഫോടനങ്ങളാണ് ബസിന് നേരെയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

ഫ്രഞ്ച് ക്ലബ് മൊണാക്കോയുമായി ഇന്ത്യന്‍ സമയം രാത്രി 12.15നായിരുന്നു ഡോര്‍ട്മുണ്ടിന്റെ മത്സരം നിശ്ചയിച്ചിരുന്നത്. അക്രമത്തെ തുടര്‍ന്ന് മൊണാക്കോ-ഡോര്‍ട്മുണ്ട് മത്സരം മാറ്റിവെച്ചു. ഇന്ന് നടക്കേണ്ട മത്സരം നാളെ രാത്രി നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com