ഇരുട്ടില്‍ തിളങ്ങി നില്‍കുന്ന ഇന്ത്യ; ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ

രാത്രിയുടെ ഇരുട്ടിനെ മറികടന്ന് തിളങ്ങി നില്‍ക്കുന്ന ഇന്ത്യയുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്
ഇരുട്ടില്‍ തിളങ്ങി നില്‍കുന്ന ഇന്ത്യ; ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ

ന്യൂഡല്‍ഹി: ഇരുട്ടില്‍ തിളങ്ങി നില്‍ക്കുന്ന ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ. ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. 

2012ല്‍ നാസ പുറത്തുവിട്ട ഇന്ത്യയുടെ രാത്രി ചിത്രം
2012ല്‍ നാസ പുറത്തുവിട്ട ഇന്ത്യയുടെ രാത്രി ചിത്രം

രാത്രിയുടെ ഇരുട്ടിനെ മറികടന്ന് തിളങ്ങി നില്‍ക്കുന്ന ഇന്ത്യയുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. 2016ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2012ല്‍ നാസ തന്നെ പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളില്‍ നിന്നും മാറ്റങ്ങളോടെയുള്ള 
ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത 25 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2016ലെ ഇന്ത്യയുടെ രാത്രി ദൃശ്യം
2016ലെ ഇന്ത്യയുടെ രാത്രി ദൃശ്യം

ഒരുപാട് വര്‍ഷത്തെ ഇടവേളയിലാണ് ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ ഇപ്പോള്‍ നാസ പകര്‍ത്തുന്നത്. എന്നാല്‍ ദിവസേന തന്നെ ഭൂമിയുടെ രാത്രി  ദൃശ്യങ്ങള്‍ പകര്‍ത്താനാകുമോയെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. 2011ല്‍ നാസ വിക്ഷേപിച്ച NOAA സുമോയ് നാഷണല്‍ പോളാര്‍ ഒര്‍ബിറ്റിങ് സാറ്റ്‌ലൈറ്റിലൂടെ കൂടുതല്‍ വ്യക്തതയുള്ള ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു തുടങ്ങിയിരുന്നു. 

അമെരിക്കന്‍ ഭൂഖണ്ഡത്തിന്റെ രാത്രി കാഴ്ച
അമെരിക്കന്‍ ഭൂഖണ്ഡത്തിന്റെ രാത്രി കാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com