ബോംബുകളുടെ മാതാവിനെ പ്രയോഗിച്ച് അമേരിക്ക; അഭിമാനമെന്ന് ഡൊണാള്‍ഡ് ട്രംപ്

ബോംബുകളുടെ മാതാവിനെ പ്രയോഗിച്ച് അമേരിക്ക; അഭിമാനമെന്ന് ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ആണംവേതര ബോംബും ബോംബുകളുടെ മാതാവെന്നറിയപ്പെടുന്നതുമായ ജിബിയു-43 അമേരിക്ക അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ആച്ചിന്‍ ജില്ലയിലാണ് ഇസ്ലാമിക്ക് സ്റ്റേറ്റിനെ തുരത്താനെന്ന പേരില്‍ അമേരിക്ക ബോംബിട്ടത്. 

ഈ മേഖലയില്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികള്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ ടണലുകള്‍ ലക്ഷ്യമിട്ടാണ് അമേരിക്ക ബോംബിട്ടത്. എത്രത്തോളം നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

എംസി 130 എന്ന വിമാനത്തില്‍ നിന്നാണ് 9797 കിലോ ഭാരമുള്ള ഈ ബോംബ് നിക്ഷേപിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പും അമേരിക്ക ഈ ബോംബ് പരീക്ഷിച്ചിരുന്നു.

അതേസമയം, അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഇതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ബോംബ് പ്രയോഗം വിജയകരമായിരുന്നുവെന്നും ട്രംപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com