'ബോംബുകളുടെ മാതാവ്' വധിച്ചത് 36 ഐഎസ് തീവ്രവാദികളെ; മലയാളികളെ കുറിച്ച് വിവരം നല്‍കേണ്ടത് ഇന്റര്‍പോളെന്ന് എന്‍ഐഎ

മലയാളികള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം ഇന്റര്‍പോളിനെ നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും എന്‍ഐഎ
'ബോംബുകളുടെ മാതാവ്' വധിച്ചത് 36 ഐഎസ് തീവ്രവാദികളെ; മലയാളികളെ കുറിച്ച് വിവരം നല്‍കേണ്ടത് ഇന്റര്‍പോളെന്ന് എന്‍ഐഎ

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ അമെരിക്ക പ്രയോഗിച്ച ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആണവേതര ബോംബ് ആക്രമണത്തില്‍ 36 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയമാണ് 36 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയത്. 

അഫ്ഗാനിസ്ഥാനിലെ നങ്കഹാര്‍ മേഖലയിലെ ഐഎസ് ഒളിതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് അമേരിക്ക ജിബിയു-43ബി ബോംബ് വിക്ഷേപിച്ചത്. ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. 

അതിനിടെ അമെരിക്കയുടെ ബോംബാക്രമണത്തില്‍ ഐഎസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന 22 മലയാളികളില്‍ 2 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. കേരളത്തില്‍ നിന്നും പോയ 22 പേരും അമേരിക്ക ബോംബാക്രമണം നടത്തിയ ഈ മേഖലയിലാണ് ഉണ്ടായിരുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. 

22 മലയാളികള്‍ നങ്കഹാറിലുണ്ടായിരുന്നതായി ഇന്റര്‍പോള്‍ വിവരം നല്‍കിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ മേഖലയിലേക്ക് പോകാന്‍ എന്‍ഐഎയ്ക്ക് സാധിക്കില്ല. മലയാളികള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം ഇന്റര്‍പോളിനെ നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും എന്‍ഐഎ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com