അമേരിക്കയുടെ ബേംബാക്രമണം; ബോംബുകളുടെ മാതാവ് വധിച്ചത് 90 ഐഎസ് തീവ്രവാദികളെ

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് അമെരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ 90 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍
അമേരിക്കയുടെ ബേംബാക്രമണം; ബോംബുകളുടെ മാതാവ് വധിച്ചത് 90 ഐഎസ് തീവ്രവാദികളെ

ജലാലാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് അമെരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ 90 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ആണവേതര ബോംബ് ഉപയോഗിച്ച് അമെരിക്ക നടത്തിയ ആക്രമണത്തില്‍ 36 ഐഎസ് തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്‍ അറിയിച്ചത്. 

നങ്കഹാര്‍ പ്രവിശ്യയില്‍ ഐഎസിന്റെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ചയായിരുന്നു അമേരിക്ക ജിബിയു-43/ബി എന്ന ബോംബ് വര്‍ഷിച്ചത്. മലനിരകള്‍ക്ക് താഴെ ഐഎസ് തീവ്രാദികള്‍ സൃഷ്ടിച്ചിരുന്ന തുരങ്കങ്ങളും, ഒളിസങ്കേതങ്ങളും ബോംബാക്രമണത്തില്‍ തകര്‍ന്നു. 

പൗരന്മാര്‍ക്കും, സേനാംഗങ്ങള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്ന് അച്ചിന്‍ ജില്ല ഗവര്‍ണറായ ഷിന്‍വാരി അവകാശപ്പെട്ടു. എന്നാല്‍ സാധാരണ പൗരന്മാര്‍ അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ വാദവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആള്‍താമസമുള്ള പ്രദേശങ്ങളോട് ചേര്‍ന്നാണ് ഐഎസ് തീവ്രവാദികള്‍ ഒളിസങ്കേതങ്ങള്‍ തയ്യാറാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ അമേരിക്ക ബോംബ് പ്രയോഗിച്ച മേഖയിലും ജനങ്ങള്‍ താമസിച്ചിട്ടുണ്ടായിരിക്കാം എന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ മേഖലയില്‍ നിന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിരുന്നതായി അഫ്ഗാന്‍ സര്‍ക്കാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com