കച്ചവടക്കാരന്റെ വാക്കുകേട്ട് അക്രമിക്കാന്‍ വന്നാല്‍ അത് വെറുതേയാകും; അമേരിക്കയോട് ഉത്തരകൊറിയ

ഞങ്ങളുടെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്ക്ക് നേരെ ദയയില്ലാത്ത സൈനിക അക്രമം ഞങ്ങള്‍ നടത്തും
കച്ചവടക്കാരന്റെ വാക്കുകേട്ട് അക്രമിക്കാന്‍ വന്നാല്‍ അത് വെറുതേയാകും; അമേരിക്കയോട് ഉത്തരകൊറിയ


പ്യോംങ്യാംഗ്‌: ഉത്തര-ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക രഹിത മേഖല അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് സന്ദര്‍ശിച്ചതിന് പിന്നാലെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയ. ഉത്തരകൊരിയന്‍ സൈന്യം  എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് നില്‍ക്കുകയാണെന്നും ഡ്രംപ് യുദ്ധത്തെക്കുറിച്ച് ചിന്തിച്ചാല്‍ അപ്പോള്‍ അക്രമിക്കുമെന്നും ഉത്തരകൊറിയന്‍ വിദേശകാര്യസഹമന്ത്രി  ഹാന്‍ സോംഗ് റയോള്‍
അല്‍ജസീറയോട് പറഞ്ഞു. 

ഒബാമ ഭീഷണിപ്പെടുത്തിയത് പോലെ അധികാരത്തിലിരിക്കുന്ന കച്ചവടക്കാരന്റെ വാക്ക് കേട്ട് ഞങ്ങളെ അക്രമിക്കാന്‍ വന്നാല്‍ ചില ഭീഷണികള്‍ വെറുതെയായിരുന്നുവെന്ന് അവര്‍ക്ക് മനസ്സിലാകും. അദ്ദേഹം പരിഹസിച്ചു. 

ഞങ്ങളുടെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്ക്ക് നേരെ ദയയില്ലാത്ത സൈനിക അക്രമം ഞങ്ങള്‍ നടത്തും. 

കൊറിയന്‍ പെനസ്വേലയെ അണുശക്തി വിമോചിത മേഖലയാക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമങ്ങളെ ജനനത്തില്‍ത്തന്നെ കഴുത്തിന് ഞെരിച്ച് കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു. 

ഞങ്ങളുടെ പക്കലുള്ള ആണവായുധങ്ങള്‍ വെറും മായാജാലമല്ല, അമേരിക്കന്‍ ഡോളറിന് വിലകൊടുത്ത് വാങ്ങാന്‍ സാധിക്കുന്ന സാധനങ്ങളല്ല അത്. അതൊരിക്കലും ചര്‍ച്ചാ ടേബിളുകളില്‍ കൊണ്ടുവെച്ച് നശിപ്പിക്കുകയുമില്ല. ഉത്തരകൊരിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. 

അമേരിക്കയും ഉത്തരകൊറിയിയും തമ്മിലുള്ളപ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമാകുന്നത് ഉത്തരകൊറിയ മിസൈല്‍ പരീതക്ഷണങ്ങള്‍ തുടരെ നടത്തിയതിന് ശേഷമാണ്. കൊറിയന്‍ തീരത്ത് അമേരിക്ക സൈനിക വിന്യാസം നടത്തിയത് ഉത്തരകൊറിയിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഉത്തരകൊറിയ തങ്ങളുടെ ആയുധശേഷി വെളിപ്പെടുത്തി സൈനിക പരേഡ് നടത്തിയിരുന്നു. അടുത്ത ആണവ പരീക്ഷണം ഉടനെ നടത്തുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ തണുപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളൊന്നും ഇതുവരേയും വിജയം കണ്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com