അഫ്ഗാനിലെ അമേരിക്കന്‍ അക്രമത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ 13 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട് 

കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്നവരും അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്
അഫ്ഗാനിലെ അമേരിക്കന്‍ അക്രമത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ 13 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട് 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരില്‍ 13 ഇന്ത്യക്കാരുണ്ടെന്ന് അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാജ്‌വോക് അഫ്ഗാന്‍ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അഫ്ഗാനിസ്ഥാനോ ഇന്ത്യയോ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. 

 കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്നവരും അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. അതേസമയം തങ്ങളുടെ സംഘടനയില്‍പ്പെട്ടവരാരും അഫ്ഗാനിലെ അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന് ഐഎസിന്റെ വാര്‍ത്താ എജന്‍സിയായ അമാഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com