കാള്‍ വിന്‍സണിന് പ്യൂബ്ലോയുടെ ഗതി വരാതെ അമേരിക്ക രക്ഷപ്പെടുത്തിയതോ; പ്യൂബ്ലോ ഉത്തരകൊറിയ പിടിച്ചെടുത്തിട്ട് 49 വര്‍ഷങ്ങള്‍

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കപ്പലായ യുഎസ്എസ് പ്യൂബ്ലോയെ 1968 ജനുവരി 23നാണ് ഉത്തരകൊറിയ പിടിച്ചെടുത്തത്
കാള്‍ വിന്‍സണിന് പ്യൂബ്ലോയുടെ ഗതി വരാതെ അമേരിക്ക രക്ഷപ്പെടുത്തിയതോ; പ്യൂബ്ലോ ഉത്തരകൊറിയ പിടിച്ചെടുത്തിട്ട് 49 വര്‍ഷങ്ങള്‍

പ്യോങ്‌യാങ്:  യുദ്ധക്കപ്പലുകള്‍ തങ്ങളുടെ തീരത്തേക്ക് അയക്കുമ്പോള്‍ പഴയ യുഎസ്എസ് പ്യൂബ്ലോയുടെ ഗതി അവര്‍ക്ക് വരാതിരിക്കാന്‍ സൂക്ഷിച്ചാല്‍ നല്ലത് എന്ന് അമേരിക്കയെ ഓര്‍മ്മിപ്പിച്ച് ഉത്തരകൊറിയന്‍ മാധ്യമം. ഉത്തരകൊറിയന്‍ തീരത്തേക്ക് നീങ്ങിയിരുന്ന കാള്‍ വിന്‍സണ്‍ എന്ന വിമാന വാഹിനി യുദ്ധക്കപ്പല്‍ ആസ്‌ട്രേലിയയിലേക്ക് തിരിച്ചു വിട്ടത് പ്യൂബ്ലോയുടേ സ്ഥിതി അതിന് വരാതിരിക്കാനാണെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം പരിഹസിച്ചു.

എന്നാല്‍ കപ്പല്‍ ആസ്‌ട്രേലിയയിലേക്ക്‌ തന്നെ പോയതാണെന്നും ആസ്‌ട്രേലിയയുമായുള്ള സംയുക്ത പരിശീലനത്തിന് ശേഷം മാത്രമേ ഏതാണ് ലക്ഷ്യസ്ഥാനം എന്ന് തീരുമാനിക്കുകുള്ളു എന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ പ്രതികരിച്ചു.ഉത്തരകൊറിയിയടെ അക്രമത്തില്‍ നിന്ന രക്ഷനേടാന്‍ ശരിക്കും അമേരിക്ക കപ്പല്‍ തിരിച്ചു വിട്ടാതാണോ എന്ന സംശയം ചില വിദഗ്ധര്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കാനുള്ള ശക്തി കാള്‍വിന്‍സണിന് ഉണ്ട് എന്നാണ് അമേരിക്കന്‍ പക്ഷവാദികളുടെ മറുവാദം. 

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കപ്പലായ യുഎസ്എസ് പ്യൂബ്ലോയെ 1968 ജനുവരി 23നാണ് ഉത്തരകൊറിയ പിടിച്ചെടുത്തത്. ഉത്തരകൊറിയയുടെ നിരീക്ഷണ ബോട്ടുകളാണ് കപ്പല്‍ പിടിച്ചെടുത്തത്.ഇന്നു നിലലില്‍ക്കുന്ന യുദ്ധ സാഹചര്യംപോലെ അന്നും യുദ്ധാന്തരീക്ഷം ഇരുണ്ടുകൂടി. എന്നാല്‍ ചൈനയടക്കമുള്ള രാജ്യങ്ങളുടെ തീവ്ര ശ്രമങ്ങളും അമേരിക്കയുടെ കുറ്റസമ്മതവുമാണ് പ്രശ്‌നങ്ങള്‍ക്ക് അയവ് വരുത്തിയത്. 

കപ്പലില്‍ ഉണ്ടായിരുന്ന 83 പേരെയും ഉത്തരകൊറിയ ബന്ദികളാക്കി. പിടികൂടിയ കപ്പലിനെ പ്യോങ്‌യാങ്ങിലേക്ക് തിരിച്ചു വിട്ടു. കപ്പലില്‍ ഉള്ളവര്‍ അമേരിക്കന്‍ ചാരന്മാരാണെന്നും സമുദ്രാതിര്‍ത്തിയില്‍ നിന്നും അവര്‍ 12 മൈല്‍ ഉള്ളിലേക്ക് കയറിയതായും ഉത്തര കൊറിയന്‍ ഗവണമെന്റ് ആരോപിച്ചു.എന്നാല്‍ അമേരിക്ക ഇതൊന്നും സമ്മതിച്ചുകൊടുത്തില്ല. തങ്ങളുടെ കപ്പല്‍ എത്രയും വേഗം തിരികെ തരണമെന്നു അമേരിക്കന്‍ പ്രസിഡന്റ് ലിന്റണ്‍ ബി ജോണ്‍സണ്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. 

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തന്നെയായിരുന്നു കപ്പല്‍ എന്നും ഉത്തര കൊറിയന്‍ ഭാഗത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും അമേരിക്ക പറഞ്ഞു. 11 മാസങ്ങല്‍ക്ക് ശേഷം അമേരിക്ക കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. ദക്ഷിണകൊറിയയിലെ പമ്യുജോനിലെ ബ്രിഡ്ജ് ഓഫ് നോ റിട്ടേണില്‍ വച്ചു കപ്പല്‍ ജീവനക്കാരെ മോചിതരാക്കി. എന്നാല്‍ കപ്പല്‍ തിരികെ കൊടുക്കാന്‍ ഉത്തരകൊറിയ തയ്യാറായില്ല. ഇപ്പോഴും കപ്പല്‍ ഉത്തര കൊറിയയുടെ കൈവശം തന്നെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com