പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയെ ചാരമാക്കും: കിം ജോങ് ഉന്‍ 

ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്ക ചൈനയുടേയും മറ്റ് ലോകരാഷ്ട്രങ്ങളുടേയും സഹായം ആരാഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കിം ജോങ് ഉന്‍ അമേരിക്കക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്
പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയെ ചാരമാക്കും: കിം ജോങ് ഉന്‍ 

പ്യോംങ്യാങ്‌:അമേരിക്കയെ വീണ്ടും പ്രകോപിപ്പിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്ക ചൈനയുടേയും മറ്റ് ലോകരാഷ്ട്രങ്ങളുടേയും സഹായം ആരാഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കിം ജോങ് ഉന്‍ അമേരിക്കക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.  ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുതെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയെ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നും കിം അവകാശപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉത്തര കൊറിയയെ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ദത്തിലാക്കുമെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പ്രസ്താവിച്ചിരുന്നു. ഇതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചു. 

മേഖലയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത് വരുന്നത് ശരിയല്ല എന്നാണ് ചൈനയുടെ നിലപാട്.ഉത്തര കൊറിയയുടെ അണുവായുധ ശേഖരം ലക്ഷ്യമാക്കി യുഎസ് ആക്രമണം അഴിച്ചുവിട്ടാല്‍ ഗുരുതരമായ പ്രത്യാക്രമണം ഉണ്ടാ
മെന്ന്‌ റഷ്യ സൂചിപ്പിച്ചു. റഷ്യയും തങ്ങളുടെ സൈനിക കേന്ദ്രങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com