ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു 

46 മില്ല്യണ്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നുണ്ട്
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു 

പാരീസ്: ലോകം ആകാംക്ഷയോടെ നോക്കുന്ന ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. 11സ്ഥാനാര്‍ത്ഥികളാണ് മതസരിക്കുന്നത്.തീവ്രവലതുപക്ഷ നിലപാടുകാരിയായ മെറിന്‍  ലെ പെന്‍, എന്‍ മാര്‍ഷ് പ്രസ്ഥാനത്തിന്റെ എമ്മാനുവല്‍ മാക്രോണ്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. 46 മില്ല്യണ്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നുണ്ട്. 

ലോകം ഫ്രെഞ്ച് ജനതയുടെ വിധിയെഴുത്തിനെ വളരെ ഗൗരവപൂര്‍വ്വമാണ് വീക്ഷിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം യൂറോപ്പില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഫ്രാന്‍സിലേത്. യൂറോപ്യന്‍ യൂണിയനിലെ മുന്‍നിര സാമ്പത്തിക ശക്തിയായ ഫ്രാന്‍സ് ഏറെ നാളുകളായി കടുത്ത സാമ്പത്തിക പിരിമുറുക്കത്തിലാണ്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതു പോലെ ഫ്രാന്‍സും പുറത്തുപോകണം എന്നുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു. അടിക്കടി സംഭവിക്കുന്ന ഭീകരാക്രമണങ്ങളില്‍പ്പെട്ടുഴറുക കൂടിയാണ് ഫ്രാന്‍സ്. മാത്രവുമല്ല മത്സരിക്കുന്ന രണ്ട് പ്രമുഖ പാര്‍ട്ടികളും ട്രംപിന്റെ നയങ്ങളെ അതേപടി പിന്‍തുടരുന്ന സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ ഫ്രാന്‍സിലെ തെരഞ്ഞെടുപ്പ്  ലോകരാഷ്ട്രങ്ങള്‍ക്കിടില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com