മുസ്ലീം തീവ്രവാദികളെ കിട്ടിയാല്‍ കൊന്നു തിന്നുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

വിവാദ പ്രസ്താവനകളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂടേര്‍ട്ട് വീണ്ടും രംഗത്ത്.
മുസ്ലീം തീവ്രവാദികളെ കിട്ടിയാല്‍ കൊന്നു തിന്നുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില: വിവാദ പ്രസ്താവനകളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂടേര്‍ട്ട് വീണ്ടും രംഗത്ത്. മനുഷ്യത്വമില്ലാത്ത മുസ്‌ലിം തീവ്രവാദിയേക്കാള്‍ ക്രൂരനാവാന്‍ തനിക്ക് സാധിക്കുമെന്നും, സൈന്യം അത്തരക്കാരെ ജീവനോടെ പിടികൂടിയാല്‍ താനവരെ പച്ചക്ക് തിന്നാനും മടിക്കില്ലെന്നും ഡ്യൂടേര്‍ട്ട് പറയുന്നു. നാഷ്ണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് ഉപ്പും, വിനാഗിരിയും നല്‍കൂ, ഞാന്‍ അവരെ പച്ചക്ക് തിന്നാം'  ഇങ്ങനെയാണ് റൊഡ്രിഗോ ഡ്യൂടേര്‍ട്ട് പറഞ്ഞത്. മുസ്ലീം തീവ്രവാദികളെ മൃഗങ്ങളോട് ഉപമിക്കുന്നുമുണ്ട് ഡ്യൂടേര്‍ട്ട്. തന്റെ പ്രസംഗം കേട്ട് ചിരിച്ച ശ്രോതാക്കളോട് ദേഷ്യം പിടിപ്പിച്ചാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തു കാണിക്കുമെന്നും ഭീഷണി മുഴക്കി. കൂടാതെ തീവ്രവാദികളെന്ന് സംശയം തോന്നുന്നവരെയെല്ലാം പിടികൂടി കൊല്ലാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

റോഡീഗ്രോ പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം മയക്കു മരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്. ഇതിനകം ഫിലിപ്പീന്‍സില്‍ വിവിധ കേസുകളിലായി 4.927 പേരെയാണ് പോലീസ് വെടിവെച്ച് കൊന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com