ലോകത്തിലെ പ്രധാന പ്രശ്‌നം ഉത്തരകൊറിയ: ട്രംപ് 

ഉത്തര കൊറിയയ്ക്ക് മുകളില്‍ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ടസഭ തയ്യാറാകണമെന്ന് ഡൊണാള്‍ഡ് ട്രംപ്‌ 
ലോകത്തിലെ പ്രധാന പ്രശ്‌നം ഉത്തരകൊറിയ: ട്രംപ് 

ഉത്തര കൊറിയക്ക്‌ മുകളില്‍ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ടസഭ തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനോടാണ് ട്രംപ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ചൈനയും റഷ്യയുമടക്കം സെക്യൂരിറ്റി കൗണ്‍സിലിലുള്ള രാജ്യങ്ങളിലെ പ്രതിനിധികളുമായി ട്രംപ് വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയയില്‍ നിന്നുള്ള കപ്പലുകള്‍ തടയാനും വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. 

ലോകത്തിലെ യത്ഥാര്‍ത്ഥ ഭീഷണി ഉത്തര കൊറിയയാണെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ  ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ഉത്തര കൊറിയയാണെന്നും ആപ്രശ്‌നത്തിന് അന്ത്യം കാണേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര കൊറിയയ്‌ക്കെതിരെ യോജിച്ച് നീങ്ങാന്‍ അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ധാരണയിലെത്തി. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടയില്‍ ആണവായുധ പരീക്ഷണങ്ങള്‍ ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഉത്തര കൊറിയയെ ശക്തമായി എതിര്‍ക്കുന്ന ഈ മൂന്ന് രാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്. ഉണ്ട മൂന്ന് രാജ്യങ്ങലുടെ പ്രതിനിധികള്‍ ദക്ഷിണ കൊറിയയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഉത്തര കൊറിയക്കെതിരെ നയതന്ത്ര,സൈനിക,സാമ്പത്തിക രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഉത്തര കൊറിയയെ നിലയ്ക്കു നിര്‍ത്താന്‍ ചൈനയുടേയും റഷ്യയുടേയും സഹകരണം ആവശ്യമാണ് എന്നാണ് മൂന്ന് രാജ്യങ്ങളുടെയും വിലയിരുത്തല്‍.  അതിനിയയില്‍ ആണവായുധ ആക്രമം വരെ നടത്താന്‍ ശേഷിയുള്ള അമേരിക്കന്‍ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗണ്‍ കൊറിയന്‍ തീരത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com