യുഎസില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ഖണ്ഡു പട്ടേല്‍ (56) എന്നയാളാണ് കൊല്ലപ്പെട്ടത്.
യുഎസില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

ടെന്നസി: യുഎസില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ഖണ്ഡു പട്ടേല്‍ (56) എന്നയാളാണ് കൊല്ലപ്പെട്ടത്. വൈറ്റ് മഹേനി എന്ന മോട്ടലില്‍ ഹൗസ്‌കീപ്പറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. ഖണ്ഡു പട്ടേലിന്റെ ഭാര്യയും കുട്ടികളും അതേ മോട്ടലില്‍ തന്നെയാണു താമസിക്കുന്നത്.

മോട്ടലിനു പുറത്തുണ്ടായ വെടിവെപ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഫെബ്രുവരിക്കുശേഷം അഞ്ചാമത്തെ ആളാണ് യുഎസില്‍ വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെടുന്നത്. വെടിവെയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അക്രമിയ സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com