ട്രംപിന്റെ ഭീഷണിക്ക് ഉത്തരകൊറിയയുടെ മറുപടി; ഗുവാമിലെ അമേരിക്കന്‍ സൈനീക താവളം ആക്രമിക്കും

കിം ജോങ് ഉന്നിന്റെ നിര്‍ദേശമുണ്ടാകുന്ന നിമിഷം തന്നെ ഗുവാമിലെ അമേരിക്കന്‍ സൈനീക താവളത്തിന് നേരെ ആക്രമണം ഉണ്ടാകും
ട്രംപിന്റെ ഭീഷണിക്ക് ഉത്തരകൊറിയയുടെ മറുപടി; ഗുവാമിലെ അമേരിക്കന്‍ സൈനീക താവളം ആക്രമിക്കും

അമേരിക്കയെ വിരട്ടാന്‍ ശ്രമിച്ചാല്‍ ഉത്തര കൊറിയ പാഠം പഠിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഉത്തരകൊറിയ. ഗുവാമിനെ അമേരിക്കന്‍ സൈനീക താവളം ആക്രമിക്കുമെന്നാണ് ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

അമേരിക്കയ്‌ക്കെതിരെ മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കും. ഉത്തരകൊറിയന്‍ ഭരണതലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതായും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കിം ജോങ് ഉന്നിന്റെ നിര്‍ദേശമുണ്ടാകുന്ന നിമിഷം തന്നെ ഗുവാമിലെ അമേരിക്കന്‍ സൈനീക താവളത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഉത്തരകൊറിയന്‍ സൈനീക വക്താവും വ്യക്തമാക്കുന്നു. 

ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടാകുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സൈനീക ഇടപെടല്‍ നടത്താന്‍ അമേരിക്ക തയ്യാറാണ്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. 

അമേരിക്കയ്ക്ക് മേല്‍ ഒരു പ്രകോപനം സൃഷ്ടിക്കാതിരിക്കുന്നതാണ് ഉത്തരകൊറിയയ്ക്ക് നല്ലത്. അല്ലാത്തപക്ഷം ലോകം ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിക്കായിരിക്കും സാക്ഷിയാകേണ്ടി വരിക എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com