ഇന്ത്യക്ക് ഒപ്പം; ഹിസ്ബുള്‍ മുജാഹിദ്ദീനെ തീവ്രവാദ സംഘടനയുടെ പട്ടികയില്‍പ്പെടുത്തി അമേരിക്ക

അതിര്‍ത്തിയില്‍ ചൈനയില്‍ നിന്നും ഇന്ത്യ ഭീഷണി നേരിടുന്ന സമയത്താണ് അമേരിക്കയുടെ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട്‌
ഇന്ത്യക്ക് ഒപ്പം; ഹിസ്ബുള്‍ മുജാഹിദ്ദീനെ തീവ്രവാദ സംഘടനയുടെ പട്ടികയില്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: പാക് മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനെ തീവ്രവാദ സംഘടനയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അമേരിക്ക. നരേന്ദ്ര മോദിയെ വിളിച്ച് സ്വാതന്ത്ര്യ ദിന ആശംസ നേര്‍ന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഹിസ്ബുള്‍ മുജാഹിദ്ദീനെ വിദേശ തീവ്രവാദ സംഘടന എന്ന ലിസ്റ്റില്‍ അമേരിക്ക ഉള്‍പ്പെടുത്തിയത്. 

ഇതോടെ ഹിസ്ബുല്‍ മുജാഹിദ്ദിനിലേക്ക് എത്തുന്ന സാമ്പത്തിക സ്‌ത്രോതസുകള്‍ക്ക് മേല്‍ അമേരിക്ക പ്രതിരോധം തീര്‍ക്കും. ജൂണില്‍ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദ്ധീനെ ആഗോള തീവ്രവാദികളുടെ പട്ടികയിലും അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു. 

അതിര്‍ത്തിയില്‍ ചൈനയില്‍ നിന്നും ഇന്ത്യ ഭീഷണി നേരിടുന്ന സമയത്താണ് അമേരിക്കയുടെ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുകള്‍ എന്നതാണ് ശ്രദ്ധേയം. പാക് മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെയാണ് അമേരിക്ക എന്ന വ്യക്തമായ സൂചനയും ട്രംപ് ഭരണകൂടം ഇപ്പോഴത്തെ നീക്കത്തിലൂടെ നല്‍കുന്നു. 

വിദേശ തീവ്രവാദ സംഘടനയില്‍ ഹിസ്ബുള്‍ മുജാഹിദ്ദിനെ ഉള്‍പ്പെടുത്തിയതോടെ, തീവ്രവാദ ആക്രണം നടത്തുന്നതിന് വേണ്ട സാമ്പത്തികം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് വിലങ്ങാകും. ഹിസ്ബുള്‍ മുജാഹിദ്ധീനുമായി ഒരു അമേരിക്കന്‍ പൗരനും ബന്ധപ്പെടുവാനും സാധിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com