മുന്നില്‍ നടന്നതിന് സൗദിയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി

Published: 22nd August 2017 01:39 PM  |  

Last Updated: 22nd August 2017 03:16 PM  |   A+A-   |  

Saudi-Groomhgjgkh

ദുബായ്: ഒന്നിച്ച് നടക്കുന്നതിനിടയില്‍ ഭാര്യ അല്‍പം മുന്നില്‍ നടന്നതിന് സൗദിയില്‍ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭാര്യ ഇതനുസരിച്ചില്ലെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. സൗദിയില്‍ നിസാര കാര്യങ്ങള്‍ക്ക് വിവാഹമോചിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സൗദി ന്യൂസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭക്ഷണത്തിനിടെ ആട്ടിറച്ചി വിളമ്പിയില്ലെന്ന് കാണിച്ച് സൗദിയില്‍ ഒരു വിവാഹമോചനം നടന്നിട്ട് അധിക നാളായിട്ടില്ല. മധുവിധു കാലത്ത് കാലില്‍ കൊലുസണിഞ്ഞതിനും സൗദിയില്‍ വിവാഹമോചനം നടന്നിട്ടുണ്ട്. ഈ വിവാഹ മോചനങ്ങളത്രയും നടക്കുന്നത് യുവതീ യുവാക്കള്‍ക്കിടയിലാണെന്നും സൗദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.