ജപ്പാന് മുകളിലൂടെ മിസൈല്‍ പായിച്ച് ഉത്തരകൊറിയ 

മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു
ജപ്പാന് മുകളിലൂടെ മിസൈല്‍ പായിച്ച് ഉത്തരകൊറിയ 

ടോക്കിയോ: ഉത്തര കൊറിയയുടെ യുദ്ധ പ്രകോപനങ്ങള്‍ക്ക് അറുതിയില്ല. ജപ്പാന് മുകളിലൂടെ മിസൈല്‍ പായിച്ച് വീണ്ടും പ്രകോപനമുണ്ടാക്കിയിരിക്കുകയാണ് ഉത്തരകൊറിയ.ഉത്തരകൊറിയന്‍ മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു. മിസൈല്‍ 2700 കിലോമീറ്റര്‍ സഞ്ചരിച്ചതായി ജപ്പാന്‍ അറിയിച്ചു. 

ജപ്പാന് നേരെയുള്ള സുരക്ഷാ ഭീഷണിയായാണ് മിസൈല്‍ പ്രയോഗത്തെ നോക്കിക്കാണുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജപ്പാന്‍ പ്രധാമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജപ്പാന് മുകളില്‍ ഉത്തരകൊറിയന്‍ മിസൈല്‍ എത്തുന്നത്.2009ലാണ് ഇങ്ങനെയൊരു മിസൈല്‍ പരീക്ഷണം ഉത്തരകൊറിയ അവസാനമായി നടത്തിയത്. വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചതാണ് എന്നായിരുന്നു അന്നത്തെ ഉത്തരകൊറിയയുടെ പ്രതികരണം. 

അമേരിക്കയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണ് ഉത്തരകൊറിയ ഇപ്പോള്‍ നിരനിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. അമേരിക്കന്‍ പക്ഷത്ത് നില്‍ക്കുന്ന ജപ്പാന് തീരത്ത് പലതവണ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അന്നെല്ലാം കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജപ്പാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ചൈന നടത്തിവന്ന ഇടപെടലുകളെ തുടര്‍ന്നാണ് ജപ്പാന്‍ സൈനിക നടപടികളിലേക്ക് നീങ്ങാതിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com