ട്രംപിന്റെ യാത്ര വിലക്കിന് അമേരിക്കന്‍ കോടതിയുടെ പച്ചക്കൊടി; വൈറ്റ്ഹൗസിന്റെ ജയം നിയമ പോരാട്ടത്തില്‍ കുടുങ്ങും

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പുറമെ, ഉത്തര കൊറിയ,  വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും  വിലക്ക് ബാധകം
ട്രംപിന്റെ യാത്ര വിലക്കിന് അമേരിക്കന്‍ കോടതിയുടെ പച്ചക്കൊടി; വൈറ്റ്ഹൗസിന്റെ ജയം നിയമ പോരാട്ടത്തില്‍ കുടുങ്ങും

വാഷിങ്ടണ്‍: പുനഃപരിശധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇറക്കിയ യാത്ര വിലക്ക് ഉത്തരവിന് പച്ചകൊടി കാണിച്ച് അമേരിക്കന്‍ സുപ്രീംകോടതി. അമേരിക്കന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന യാത്ര വിലക്ക് നിയമം പൂര്‍ണമായും നടപ്പിലാക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയാണ് ട്രംപിന്റെ യാത്ര വിലക്ക് ഉത്തരവ്. എന്നാല്‍ വിവാദ  ഉത്തരവിലെ നിയമ തടസങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍.  

അടുത്ത ബന്ധുക്കള്‍ അമേരിക്കയില്‍ ഇല്ലാത്ത, ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ എത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള നിയമത്തിന് അമേരിക്കയിലെ രണ്ട് ലോവര്‍
കോടതികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പുറമെ, ഉത്തര കൊറിയ,  വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com